പന്തീരാംകാവ് മാവോവാദി കേസ്: ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
വ്യാജത്തെളിവുകളുണ്ടാക്കി മാവോവാദി കേസില്‍ കുടുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ യുഎപിഎ ചുമത്താന്‍ തക്ക തെളിവുകള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാംകാവില്‍ അറസ്റ്റിലായ അലനും താഹയും നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വ്യാജത്തെളിവുകളുണ്ടാക്കി മാവോവാദി കേസില്‍ കുടുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ യുഎപിഎ ചുമത്താന്‍ തക്ക തെളിവുകള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുക. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.