പത്തനംതിട്ട ജിതിന്‍ കൊലപാതകം; പ്രതി പിടിയില്‍

Update: 2025-02-17 09:02 GMT
പത്തനംതിട്ട ജിതിന്‍ കൊലപാതകം; പ്രതി പിടിയില്‍

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകനെ കുത്തിക്കൊന്ന കോസിലെ മുഖ്യ പ്രതി പിടിയില്‍. പ്രധാന പ്രതിയായ വിഷ്ണുവാണ് പിടിയിലായത്. കൂട്ടു പ്രതികളും പിടിയിലായെന്നാണ് സൂചന. വിഷ്ണുവിനെ നൂറനാട് നിന്നാണ് പിടികൂടിയത്.

ഇന്നലം രാത്രിയാണ് പടിഞ്ഞാറേ ചരുവില്‍ ജിതിന്‍ ഷാജി (34)കൊല്ലപ്പെട്ടത്. ബിജെപി ഞായര്‍ രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപം വച്ചായിരുന്നു ആക്രമണം.ഞായര്‍ രാത്രി 8.30ന് ബിജെപി പ്രവര്‍ത്തകരായ വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേര്‍ന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മര്‍ദിച്ചിരുന്നു. ഇക്കാര്യം സംസാരിക്കാനെത്തിയ പെരുനാട് പഞ്ചായത്ത് മെമ്പര്‍ ശ്യാം, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവരെ ബിജെപി സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെയാണ് വിഷ്ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിച്ചത്.

ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റു. തുടയിലും വെട്ടേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ജിതിനെ ആദ്യം പെരുനാട് പിഎച്ച്സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News