വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം: മൂന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറുണ്ടാക്കിയെന്ന് ഫെയ്‌സ്ബുക്ക്

Update: 2021-02-26 14:44 GMT

കാന്‍ബെറ: വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി മൂന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറുണ്ടാക്കിയതായി ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം.പ്രൈവറ്റ്‌  മീഡിയ, ഷ്വാര്‍ട്‌സ് മീഡിയ, സോള്‍സ്‌റ്റൈസ് മീഡിയ എന്നീ മാധ്യമ സ്ഥാപനങ്ങളുമായാണ് കരാര്‍. അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണ കരാര്‍ ഒപ്പിടും. വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം ഓസ്‌ട്രേലിയന്‍ ഭരണകൂടം പാസാക്കിയതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിന്റെ നടപടി.


അതേസമയം, വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം ഓസ്‌ട്രേലിയ പാസാക്കിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുകയാണ്. ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനേയും ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയുടെ പുതിയ നിയമ നിര്‍മാണം. തുടക്കത്തില്‍ എതിര്‍ത്തിരുന്നുവെങ്കിലും ഗൂഗിള്‍ നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറിലേര്‍പ്പെട്ടുതുടങ്ങിയിരുന്നു.




Tags:    

Similar News