
കൊച്ചി: മതവിദ്വേഷ പരാമർശ കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് പി സി ജോർജ് ജാമ്യം തേടി കോടതിയെ സമീപിച്ചു. ഈ രാറ്റുപേട്ട കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് റിപോർട്ട്.
അറസ്റ്റിലായ പി സി ജോർജ് നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് . അറസ്റ്റിലായതിനേതുടർന്ന് നടത്തേണ്ട വൈദ്യപരിശോധനയിൽ ഇസിജിയിൽ വാരിയേഷൻ കണ്ടതിനേ തുടർന്നാണ് ജോർജിനെ ആശുപത്രിയിൽ തുടരാൻ അനുവദിച്ചിരിക്കുന്നത്. ആശങ്കക്കിടയാക്കാനുള്ള സാഹചര്യമൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തടർന്നാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. വക്കീലുമായി വന്ന് കോടതി സമക്ഷം കീഴടങ്ങുകയായിരുന്നു ജോർജ്.