മലപ്പുറം: കോഡൂരില്‍ മിനിലോറിയിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. വലിയാട് അല്ലക്കാട്ട് ഇബ്രാഹിം (50, മാനു) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറിന് വലിയാടിനും ആല്പ്പറ്റകുളമ്പിനും ഇടയിലായിരുന്നു അപകടം. കൂലിപ്പണിക്കാരനായ ഇബ്രാഹിം പണിക്കുപോവുന്ന വഴിയായിരുന്നു.
നിയന്ത്രണം വിട്ട ലോറി ഇബ്രാഹിമിനെ ഇടിച്ച് സമീപത്തെ ഗെയില്‍ വാതക പൈപ്പിന്റെ കുഴിയിലേക്ക് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം പൊക്കിയെടുത്താണ് ഇടയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത്. ഗ്യാസ് പൈപ്പ് ലൈനിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡില്‍ രൂപം കൊണ്ട കുഴികളില്‍ നിരവധി അപകടങ്ങളാണ് ദിവസേന നടക്കുന്നത്. അധികാരികളെ അറിയിച്ചിട്ടും ഫലപ്രദമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.