പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

Update: 2023-01-06 07:17 GMT

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവച്ചു. ബമ്മണ്ണൂര്‍ വാര്‍ഡ് മെംബറായ രാധാ പഞ്ചായത്ത് അംഗത്വവും രാജിവച്ചു. തന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് തന്നെ ജയിക്കട്ടെ എന്ന് അവര്‍ ആശംസിച്ചു. താന്‍ ആഗ്രഹിച്ചതുപോലെ ജനങ്ങളെ സേവിക്കാനാവാത്തതിനാലാണ് രാജിയെന്നാണ് വിശദീകരണം. എന്നാല്‍, കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് എ വി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് സൂചന. എന്നാല്‍, രണ്ടര വര്‍ഷം പ്രസിഡന്റ് എന്ന ധാരണ രാധാ മുരളി തെറ്റിച്ചെന്ന് ഗോപിനാഥ് കുറ്റപ്പെടുത്തി. സ്ഥാനം രാജിവയ്ക്കാന്‍ രാധ തയ്യാറായില്ല. അവിശ്വാസം കൊണ്ടുവരുമെന്നായപ്പോഴാണ് രാധയുടെ രാജിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News