യോഗിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വാഹനാപകടത്തില്‍ മരിച്ചു

Update: 2022-08-26 18:32 GMT

ഗൊരഖ്പൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേഴ്‌സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. ഗോരഖ്പൂര്‍ ക്യാപ് ഓഫിസിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായ മോത്തി ലാല്‍ ആണ് മരിച്ചത്. ബസ്തിയില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്നു കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന മോത്തിലാലിന്റെ ഭാര്യ ഗുരതര പരിക്കുകളോടെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി.

'ഗൊരഖ്പൂരിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലെ ജീവനക്കാരനായിരുന്ന മോത്തിലാല്‍ സിംഗ് ജിയുടെ അപകടമരണത്തില്‍ മഹാരാജ് ജി (യോഗി ആദിത്യനാഥ്) അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് മഹാരാജ് ജി കുടുംബത്തെ അനുശോചനം അറിയിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഗൊരഖ്പൂരിലെ യോഗി ആദിത്യനാഥിന്റെ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു മോത്തിലാലിന്റെ പ്രവര്‍ത്തനം. യോഗിയുടെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്തിരുന്നതും ഗൊരഖ്പൂര്‍ ക്ഷേത്രത്തവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതും മോത്തിലാലായിരുന്നു.

Tags:    

Similar News