താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭയുടെ ഹരജി
അതേസമയം, ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലര്‍ച്ചെ പൂജ നടന്നത്.
ന്യൂഡല്‍ഹി: താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരേ ഹിന്ദു മഹാസഭ കോടതിയില്‍ ഹരജി നല്‍കി. ഉറൂസ് നിരോധിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ആഗ്ര കോടതിയില്‍ ഹരജി നല്‍കിയത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹരജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഹരജി മാര്‍ച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും.
അതേസമയം, ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലര്‍ച്ചെ പൂജ നടന്നത്. വിഷയത്തില്‍ അഖിലേന്ത്യാ മുസ് ലിം വ്യക്തി ബോര്‍ഡ് പ്രതിനിധികള്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നുവെന്ന് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടല്‍ തടയണമെന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെടാനാണ് മുസ് ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം.