കൊവിഷീല്‍ഡ് വാക്‌സിന്‍ നിരോധിക്കണമെന്ന് ഹരജി; കേന്ദ്രസര്‍കാറിന് ഹൈക്കോടതി നോട്ടീസ്
ചെന്നൈ: പൂനെ സിറം ഇന്‍സ്റ്റിറ്റിയൂടിന്റെ കൊവിഷീല്‍ഡ് വാക്‌സിന്‍ നിരോധിക്കണമെന്ന് ഹരജി. കേന്ദ്രത്തിന് മദ്രാസ് ഹൈകോടതി നോടിസ് അയച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനു കോടതി നോടീസ് നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇതിനു നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.