
പാലക്കാട്: ചായക്കടയക്ക് മുന്നില്‍ നിന്ന് ചായകുടിക്കുകയായിരുന്ന യുവാക്കള്‍ക്ക് മേല്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറി. ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസിലാണ് മരിച്ചത്. പരിക്കേറ്റവരെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാല്‍ യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വണ്ടി നിര്‍ത്തി ചായ കുടിക്കുകയായിരുന്നു യുവാക്കള്‍.