രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2024-04-19 10:44 GMT

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നായിരുന്നു പിണറായി പരിഹസിച്ചത്.

രാഹുല്‍ ഗാന്ധി നേരത്തെ നിങ്ങള്‍ക്ക് ഒരു പേരുണ്ട്. അതില്‍ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാല്‍ അശോക് ചവാനെ പോലെ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും പിണറായി പറഞ്ഞു.

സിപിഎം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരില്‍ ഇഡി വിളിച്ച് വരുത്തി അപമാനിക്കുകയാണെന്ന് പിണറായി ആരോപിച്ചു. ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് വിളിച്ചു വരുത്തിയിട്ട് മണിക്കൂറോളം വെറുതെയിരുത്തുകയാണ്. സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ക്കും ഇത് ഹരമായി മാറിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

Tags:    

Similar News