എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സംശയമുണ്ടെന്ന് പിണറായി വിജയന്‍

എനിക്ക് എന്‍എസ്എസുമായി ഒരു പ്രശ്‌നവുമില്ല. സര്‍ക്കാരിനുമില്ല, ' മുഖ്യമന്ത്രി വ്യക്തമാക്കി.

Update: 2021-03-24 06:46 GMT
എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സംശയമുണ്ടെന്ന് പിണറായി വിജയന്‍
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍എസ്എസ് തുടര്‍ച്ചയായി നടത്തുന്ന വിമര്‍ശനങ്ങളില്‍ സംശയങ്ങളുയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് അങ്ങനെ പ്രത്യേക പെരുമാറ്റത്തിന് കാരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


'സര്‍ക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടില്‍ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.എനിക്ക് എന്‍എസ്എസുമായി ഒരു പ്രശ്‌നവുമില്ല. സര്‍ക്കാരിനുമില്ല, ' മുഖ്യമന്ത്രി വ്യക്തമാക്കി.




Tags:    

Similar News