
തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കേണ്‍ഗ്രസും യുഡിഎഫും വന്‍ വിജയം നേടുമെന്ന് പി.ജെ. ജോസഫ്. ഫലംവരുമ്പോള്‍ രണ്ടില കരിഞ്ഞുപോകുമെന്നും ചെണ്ട കൊട്ടിക്കയറുമെന്നും ജോസഫ് പറഞ്ഞു.
ഇടുക്കിയില്‍ യുഡിഎഫ് വന്‍ വിജയം നേടും. ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ച് സീറ്റിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഒരു ഘട്ടത്തിലും മുന്നണിയില്‍ തര്‍ക്കമുണ്ടായിട്ടില്ലെന്നും തൊടുപുഴ പുറപ്പുഴ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ജോസഫ് പറഞ്ഞു.