തോട്ടം ഉടമ കുടകില്‍ മരിച്ച നിലയില്‍

Update: 2025-04-24 00:50 GMT
തോട്ടം ഉടമ കുടകില്‍ മരിച്ച നിലയില്‍

വീരാജ്‌പേട്ട: ബി ഷെട്ടിഗേരിയില്‍ കണ്ണൂര്‍ സ്വദേശിയായ തോട്ടം ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകന്‍ പ്രദീപ് കൊയിലി(49)യാണ് മരിച്ചത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനാണ്. അമ്മ: ശാന്ത. സഹോദരങ്ങള്‍: പ്രീത, പരേതനായ ഡോ. പ്രമോദ് (കൊയിലി ആശുപത്രി, കണ്ണൂര്‍).

Similar News