''വഖ്ഫ് ബില്ലിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടത് അപരാധമായി ചിലര്‍ ചിത്രീകരിച്ചു'': ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

കോഴിക്കോട്: വഖ്ഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ സഭാ നേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ചിലര്‍ അപരാധമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ക്രൈസ്തവ അവകാശ സംരക്ഷണമെന്ന പേരില്‍ കോഴിക്കോട് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് ബില്‍ സമുദായ വിഷയമല്ലെന്നും സാമൂഹിക നീതിയുടെ വിഷയമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെയുണ്ടായ ആക്രമണം ഭാരതത്തിന്റെ മതേതരത്തിന്റെ തിരുമുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു.