മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Update: 2024-07-11 14:08 GMT

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്‍ഡറി ബാച്ചുകളാണ് അനുവദിച്ചത്. കാസര്‍കോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. ഹ്യുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനില്‍ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചിരിക്കുന്നത്. ഒരു സയന്‍സ് ബാച്ചും നാല് ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളും ഉള്‍പ്പടെ ആകെ 18 ബാച്ചുകള്‍ കാസര്‍കോഡും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഈ അക്കാദമിക വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി അലോട്ട്‌മെന്റുകളുടെ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2023-24 വര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ആകെ 178 ബാച്ചുകള്‍ തുടരുന്നതിനും മലബാര്‍ മേഖലയില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനയും എല്ലാ എയ്ഡഡ് സ്‌കൂളുകള്‍ക്കും ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് അധികമായി പത്ത് ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    

Similar News