പ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും പ്രത്യക്ഷ സമരം തുടങ്ങുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു
കോഴിക്കോട്: പ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും പ്രത്യക്ഷ സമരം തുടങ്ങുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു.
സിപിഎം പ്രവര്‍ത്തകരും വിദ്യാഭ്യാസ വകുപ്പിലെ ഇടത് പക്ഷക്കാരും അടുത്തിടെ ഉയര്‍ന്ന് വന്ന ട്യൂഷന്‍ സെന്ററും ഉള്‍പ്പെടുന്നതാണ് ഈ മാഫിയയെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം തന്നെ കോഴിക്കോടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 'ട്യൂഷന്‍ സെന്ററിന്റെ അഭിഭാഷക കോഴിക്കോട്ടെ സിപിഎം നേതാവിന്റെ ഭാര്യയാണ്. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. സിപിഎമ്മുകാരയതുകൊണ്ട് അന്വേഷണം ഇഴയുകയാണ്'' കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.