പ്രധാനമന്ത്രിയുടെ വാദം തെറ്റ്: കേരളം ആറ് വര്‍ഷമായി ഇന്ധനനികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: പെട്രോളടക്കമുള്ള ഇന്ധനങ്ങളുടെ മൂല്യവര്‍ധന നികുതി വര്‍ധിപ്പിക്കുന്നുവെന്ന് ആരോപിച്ച് കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രിക്കെതിരേ ധനമന്ത്രി കെ എന്‍. ബാലഗോപാല്‍. കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഇന്ധനനികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി തെറ്റായ പ്രസ്താവനയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബാലഗോപാല്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്‌നാട് തുടങ്ങി പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരേയാണ് പ്രധാനമന്ത്രി രംഗത്തുവന്നത്.
ഇന്ധനനികുതിയില്‍ 42 ശതമാനവും കേന്ദ്രമാണ് കൈവശപ്പെടുത്തുന്നത്. സംസ്ഥാനങ്ങളുടെ അധികാരം പോലും കേന്ദ്രം കൈവശപ്പെടുത്തുകയാണ്. പ്രധാനമന്ത്രി രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അത് ശരിയല്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.