പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരേ കേസ്

തിരുവനന്തപുരം: പതിനൊന്നുകാരിയെ അമ്മയുടെ ആണ്‍ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അമ്മയുടെ സുഹൃത്തിനെ ഒന്നും അമ്മയെ രണ്ടും പ്രതികളാക്കി വഞ്ചിയൂര്‍ പോലിസ് കേസെടുത്തു. പിതാവ് വീട്ടില്‍ ഇല്ലാത്ത ദിവസം അമ്മ പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം ഉറങ്ങാന്‍ പറഞ്ഞുവിടുകയും ഉറക്കത്തിനിടയില്‍ അമ്മയുടെ സുഹൃത്ത് പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. രക്ഷിതാക്കളുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട് കോടതിയില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. തുടര്‍ന്നു കോടതി നിര്‍ദേശ പ്രകാരം പോലിസ് കേസെടുക്കുകയായിരുന്നു.