13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 44 കാരന് നാല് വര്‍ഷം കഠിന തടവ് ശിക്ഷ

Update: 2022-07-16 10:27 GMT

തൃശൂര്‍: കുന്ദംകുളത്ത് പോക്‌സോ കേസ് പ്രതിക്ക് നാലുവര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. 44കാരനായ ചിറനെല്ലൂര്‍ പട്ടിക്കര സ്വദേശി വാസുദേവനെയാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. നാലുവര്‍ഷം കഠിനതടവിന് പുറമെ 25,000 രൂപ പിഴയും വാസുദേവന്‍ അടയ്ക്കണം. കുന്ദംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

Tags:    

Similar News