
കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയേയും കുഞ്ഞിനേയും കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായതായി പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കാണാതായത്.
വെള്ളിമാടു കുന്നിലെ സഖി കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരെയും കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു വന്നത്. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.