ഇടുക്കിയില്‍ പോക്‌സോ കേസ് ഇരയെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2022-05-07 10:43 GMT

കട്ടപ്പന: ഇടുക്കി വണ്ടന്‍മേട് വാഴവീടിന് സമീപം പതിനാറ് ഏക്കറില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയാണ് മരിച്ചത്. പോക്‌സോ കേസിലെ ഇരയായിരുന്നു കുട്ടി.

കളിച്ച് കൊണ്ടിരുന്നപ്പോള്‍ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലിസിന്റെ നിഗമനം.

Tags:    

Similar News