ലഗേജിൻ്റെ അമിതഭാരം ചോദ്യം ചെയ്തു; ബോംബെന്ന് യാത്രക്കാരൻ്റെ മറുപടി, അറസ്റ്റ്

Update: 2025-02-20 05:02 GMT

കോഴിക്കോട്: ലഗേജിന് അധിക ഭാരം കണ്ടത് ചോദ്യംചെയ്ത ഉദ്യോഗസ്ഥനോട് ലഗേജിൽ ബോംബാണെന്ന് മറുപടി പറഞ്ഞ കോഴിക്കോട് സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു.

കൊലാലംപൂരിലേക്ക് പോകാന്‍ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സ്വദേശി റഷീദിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ലഗേജ് പരിശോധിക്കുന്നതിനിടെ, ബാഗില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയതിനേ തുടർന്ന് റഷീദിനെ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തു. എന്നാല്‍ ബോംബുണ്ട് എന്ന മറുപടിയാണ് റഷീദ് നല്‍കിയത്. ഉടനെ ഉദ്യോഗസ്ഥർ ‍പോലിസിനെ വിവരമറിയിച്ചതോടെ പോലിസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News