മലപ്പുറം: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയിലായി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നസിയ മന്‍സില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (70), തിരൂര്‍ കണ്ണംകുളം സ്വദേശി മൂസകുഞ്ഞിമാക്കാനകത്ത് ജാബിര്‍ (26) എന്നിവരെയാണ് തിരൂരങ്ങാടി എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിവാണ് പരിശോധന നടത്തിയത്. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സിഐ കെ ജെ ജിനേഷ്, തിരൂരങ്ങാടി എസ്‌ഐ മുഹമ്മദ് റഫീക് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.