ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന്: ഗ്യാന്‍വാപി പള്ളി വിഷയത്തില്‍ പ്രതികരിച്ച ഗുജറാത്ത് എഐഎംഐഎം നേതാവിനെതിരേ പോലിസ് കേസ്
അഹമ്മദാബാദ്: ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചെന്ന പരാതിയില്‍ ഗുജറാത്തിലെ എഐഎംഐഎം നേതാവ് ഡാനിഷ് ഖുറേശിക്കെതിരേ പോലിസ് കേസെടുത്തു. അഹമ്മദാബാദ് സൈബര്‍ ക്രൈം ടീമാണ് കേസെടുത്തത്. ഡാനിഷ് സാമൂഹികമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റ് ഹിന്ദുക്കളുടെ മതവികാരങ്ങളെ വൃണപ്പെടുത്തിയെന്ന് സൈബര്‍ ക്രൈം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ജെ എം യാദവ് ആരോപിച്ചു. ഗ്യാന്‍വാപിയില്‍ 'കണ്ടെത്തിയ' ശിവലിംഗമായിരുന്നു പോസ്റ്റിന്റെ വിഷയം.
ഷാഹ്പൂരില്‍നിന്നാണ് ഡാനിഷ് ഖുറേശിയെ പിടികൂടിയത്. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡാനിഷിനെതിരേ നരോദ, പാല്‍ഡി പോലിസ് സ്‌റ്റേഷനുകളിലും പരാതി നിലവിലുണ്ട്.
ഡാനിഷിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു സന്യാസി ഡോ. ജ്യോതി നാഥ് സ്വാമി ആവശ്യപ്പെട്ടു.