ബാബരി : സുപ്രിം കോടതി വിധിക്കെതിരേ പ്രസംഗിച്ച രണ്ടു വനിത കൾക്കെതിരെ ഹൈദ്രാബാദില്‍ രാജ്യ ദ്രോഹ ക്കേസ്
ഹൈദരാബാദില സെയ്ദാബാദിലെ ജീവന്‍യാര്‍ ജുംഗ് കോളനിയിലെ ജില്ലെ ഹുമ, സഹോദരി സബിസ്ത എന്നിവ രുടേ പേരിലാണ് കേസ്.
ഹൈദരാബാദ്: ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിയ സുപ്രിം കോടതി വിധി യെ വിമർശിച്ച രണ്ടു വനിതകൾക്കു എതിരെ രാജ്യ ദ്രോഹ കുറ്റംചാർത്തി കേസ് എടുത്ത്. പ്രകോപനപരമായി പ്രസംഗിച്ചുവെ ന്നാണ് പോലീസിന്റെ ആരോപണം. ഹൈദരാബാദില സെയ്ദാബാദിലെ ജീവന്‍യാര്‍ ജുംഗ് കോളനിയിലെ ജില്ലെ ഹുമ, സഹോദരി സബിസ്ത എന്നിവ രുടേ പേരിലാണ് കേസ്. ഇരുവര്‍ക്കെതിരേയും ഐപിസി 124 എ, 153 എ, 505, 295, 109 പ്രകാരം രാജ്യദ്രോഹം, മതസ്പര്‍ധ തുടങ്ങിയവക്ക് സെയ്ദാബാദ് പോലിസ് കേസെടുത്തു.
കോളനിയില്‍ വിളിച്ചു ചേര്‍ത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ 20 മിനിട്ട് പ്രാര്‍ത്ഥിച്ചശേഷം ഹുമ, രാം മന്ദിര്‍ പൊളിച്ചു കളഞ്ഞ് ബാബരി മസ്ജിദ് പുനസ്ഥാപിക്കണമെന്ന് പ്രസംഗിച്ചുവെന്നാണ് പോലിസ് കേസ്.
ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ ഹുമ സുപ്രിം കോടതി വിധിയെ വിമര്‍ശിച്ചുവെന്നും സെയ്ദാബാദ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. സുപ്രിം കോടതി വിധി ഹിന്ദുക്കളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് എഴുതിയതെന്നും മുഴുവന്‍ ഇന്ത്യയും വച്ചുനീട്ടിയാലും മുസ്‌ലിംകള്‍ക്ക് അത് സ്വീകാര്യമാവില്ലെന്നും ഹുമ പ്രസംഗിച്ചതായും അദ്ദേഹം ആരോപിച്ചു. വിധിക്കെതിരേ പോസ്റ്റര്‍ പതിച്ചെന്നും പോലിസ് പറയുന്നു.
യോഗസ്ഥലത്ത് ഉണ്ടായിരുന്ന സെയ്ദാബാദ് എസ്‌ഐ ദീന്‍ ദയാല്‍ സിങിന്റെ പരാതിയിലാണ് കേസ്. പ്രാര്‍ത്ഥനായോഗത്തിന്റെ ഭാഗമായി വലിയൊരു പോലിസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിരുന്നു.