വനിതാ നിര്‍മാതാവിനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്

Update: 2025-04-29 05:13 GMT
വനിതാ നിര്‍മാതാവിനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്

കൊച്ചി: വനിതാ നിര്‍മാതാവിനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്. കേസില്‍ നാല് പ്രതികളാണുള്ളത്.

നിര്‍മാതാവ് ആന്റോ ജോസഫാണ് ഒന്നാം പ്രതി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷാണ് രണ്ടാം പ്രതി. ഔസേപ്പച്ചന്‍ വാഴക്കുഴി, അനില്‍ തോമസ് എന്നീ നിര്‍മാതാക്കളെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തിയ ശേഷം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് വനിതാ നിര്‍മാതാവിന്റെ പരാതി.

പിന്നീട്, ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പരാതി കൈമാറുകയായിരുന്നു. അതേസമയം, സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരേയാണ് തങ്ങളുടെ പോരാട്ടമെന്നും അതേ നിലപാടുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ലൈംഗികാതിക്രമത്തിനിരയായ വനിതാ നിര്‍മാതാവ് വ്യക്തമാക്കി.

Tags:    

Similar News