വൈലത്തൂരില്‍ പോലിസ് ലാത്തിചാര്‍ജ്ജില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് പരിക്ക്
താനൂര്‍: വൈലത്തൂര്‍ ബംഗളാവുംകുന്നില് പോലിസ് ലാത്തിചാര്‍ജ്ജില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് പരിക്ക്. കെഎംസിസി സ്ഥാപിച്ച ഫഌക്സ് ശനിയാഴ്ച രാത്രി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യൂത്ത്ലീഗ് നേതാക്കളെയാണ് പോലിസ് മര്‍ദ്ദിച്ചത്. വഴിയാത്രക്കാര്‍ക്കും പോലിസ് ലാത്തി ചാര്‍ജ്ജില്‍ പരിക്ക് പറ്റിയിട്ടുണ്ട്. നേതാക്കളെ പോലിസ് അന്യായമായി അറസ്റ്റ് ചെയ്തു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം, ട്രഷറര്‍ ടി നിയാസ്, എംഎസ്എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് കെ എന്‍ ഹക്കീം തങ്ങള്‍, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് കുറുക്കോള്‍, യൂത്ത് ലീഗ് ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് വൈ സല്മാന്, യൂത്ത് ലീഗ് പൊന്മുണ്ടം പഞ്ചായത്ത് സെക്രട്ടറി യാഫിക് പൊന്മുണ്ടം, ട്രഷറര്‍ യൂനുസ് കാവപ്പുര, ആസിഫ് ഇരിങ്ങാവൂര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലിസ് നടപടിയില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റികള്‍ പ്രതിഷേധിച്ചു.