
താമരശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ പോലിസുകാരന്റെ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ച് തൊട്ടടുത്തുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ കാലിന് നിസ്സാര പരുക്കേറ്റു. ഇവര്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സതേടി പിന്നീട് ആശുപത്രി വിട്ടു. സംഭവത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടി തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെന്‍ഡ് ചെയ്തു.