കൊല്ലം: കുണ്ടറയിൽ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് കൊല്ലം റെയിൽവേ പാളത്തിൽ പോസ്റ്റ് കണ്ടത്.
സമീപവാസി വിവരമറിയച്ചതിനേ തുടർന്ന് പോലിസെത്തി മാറ്റിയിട്ട പോസ്റ്റ് മണിക്കൂറുകൾക്കും വീണ്ടും അവിടെ തന്നെ കാണുകയായിരുന്നു. ഇത് സംഭവത്തിൽ ദുരൂഹത ഉണ്ടാക്കുന്നതാണെന്ന് പോലിസ് പറഞ്ഞു. ട്രെയിന്‍ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്