'പോലിസുകാര്‍ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുത്'; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Update: 2024-02-06 13:52 GMT

തിരുവനന്തപുരം: പോലിസുകാര്‍ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബര്‍ ഡിവിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വര്‍ഷം മാത്രം 201 കോടി രൂപയാണ് സൈബര്‍ തട്ടിപ്പലൂടെ കേരളത്തില്‍ നിന്നു കടത്തിയത്. അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. െ്രെകം ബ്രാഞ്ച് എഡിജിപിയുടെ കീഴില്‍ രണ്ട് എസ്പിമാര്‍ ഉള്‍പ്പെടുന്നതാണ് സൈബര്‍ ഡിവിഷന്‍. സൈബര്‍ കുറ്റാന്വേഷണം, ഗവേഷണം എന്നിവയ്ക്കാണ് പ്രത്യേക സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചത്.

Tags:    

Similar News