തൃശൂര്‍ : പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ചെറുതുരുത്തിയില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് തെരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും കേരള കലാമണ്ഡലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് ചെറുതുരുത്തി പാലത്തിന് സമീപം ഭാരതപ്പുഴയുടെ തീരത്ത് സമ്മേളന സ്ഥലത്ത് എത്തിച്ചേരും. ശഹീദ് ആലി മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കും.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനത്തില്‍ ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നുണ്ട്. അന്നേ ദിവസം സംസ്ഥാനത്ത് 18 കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. അന്വേഷണ ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ വര്‍ഗീയ അജണ്ടക്കായി ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുകയാണ്. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബിജെപി ഭരണത്തില്‍ ശക്തിപ്പെട്ടു. അതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ഈ സന്ദേശമുയര്‍ത്തിയാണ് ഈവര്‍ഷം പോപുലര്‍ ഫ്രണ്ട് ഡേ രാജ്യവ്യാപകമായി ആചരിക്കുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി സിദ്ധീഖുല്‍ അക്ബര്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.പി.മുഹമ്മദ് ഷഫീഖ് വര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.