കര്‍ണാടകയില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി; നൂറു വീടുകള്‍ക്ക് തീപിടിച്ചു (വീഡിയോ)

യാദ്ഗിര്‍(കര്‍ണാടക): കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ജാലിബെഞ്ചി ഗ്രാമത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ നൂറോളം വീടുകള്‍ കത്തിനശിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ಸುರಪುರ ತಾಲ್ಲೂಕಿನ ಜಾಲಿಬೆಂಚಿ ಗ್ರಾಮದಲ್ಲಿ ಮಂಗಳವಾರ ಸಂಜೆ 6 ಗಂಟೆ ಸುಮಾರಿಗೆ ಭಾರಿ ಗಾಳಿ ಬೀಸಿದ್ದರಿಂದ ವಿದ್ಯುತ್ ಅವಘಡ ಸಂಭವಿಸಿದ್ದು, ಭಯಾನಕ ವಾತಾವರಣ ನಿರ್ಮಾಣವಾದ ಘಟನೆ ನಡೆದಿದೆ.#Yadgir #Shorapur pic.twitter.com/QWhBZbHZ81
— Prajavani (@prajavani) April 8, 2025
കാറ്റു വീശിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വളരെ പഴക്കമുള്ള കമ്പികളാണ് പോസ്റ്റുകളില്‍ ഉള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയായ ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തിയിട്ടുണ്ട്.