തിരുവനന്തപുരം: ഹിന്ദുത്വ ഫാഷിസത്തിന്റെ നിഷ്ഠൂരതക്കെതിരേ പ്രതിഷേധമായി പോപുലര്‍ ഫ്രണ്ട് മാര്‍ച്ചിനോടനിബന്ധിച്ചുള്ള വനിതാ മാര്‍ച്ച്. വമ്പിച്ച വനിതാ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു തിരുവനന്തപുരം കരമനയിലെ യൂനിറ്റി മാര്‍ച്ചിനോടനുബന്ധിച്ചുള്ള ബഹുജന മാര്‍ച്ച്. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നൂറുകണക്കിന് സ്ത്രീകളാണ് ബഹുജന മാര്‍ച്ചിന്റെ ഭാഗമായത്. വൈകീട്ട് 4.30 ന് പൂജപ്പുരയില്‍ നിന്നാണ് ബഹുജനമാര്‍ച്ച് ആരംഭിച്ചത്. ആര്‍എസ്എസിന്റെ മുസ്‌ലിം വിരുദ്ധ നീക്കള്‍ക്കെതിരേ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ, ജന വിരുദ്ധ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരേ മാര്‍ച്ചില്‍ മുദ്രാവാക്യമുയര്‍ന്നു. നിരപരാധികളെ വേട്ടയാടുന്ന ഹിന്ദുത്വ സര്‍ക്കാരിന്റെ നീ്ക്കള്‍ക്കെതിരേയും ബഹുജന മാര്‍ച്ചില്‍ പ്രതിഷേധ മുയര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ്് ബഹുജന മാര്‍ച്ചിന് അണിനിരന്നത്.