വില വര്‍ധന: തക്കാളി സമരം സംഘടിപ്പിച്ച് എസ്ഡിപിഐ

Update: 2022-05-27 15:57 GMT

കോഴിക്കോട്: അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണം, വിലക്കയറ്റം നിയന്ത്രിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് മെയ് 27ന് വെള്ളിയാഴ്ച ജില്ലയില്‍ 250 കേന്ദ്രങ്ങളില്‍ തക്കാളി സമരം സംഘടിപ്പിച്ചു. താക്കാളിക്ക് പുറമെ എല്ലാത്തിനും തീവിലയാണ്.


 അരി, നേന്ത്രക്കായ, ബീന്‍സ്, മുരിങ്ങ, പയര്‍, കോഴിമുട്ട, വെണ്ട, കൈപക്ക തുടങ്ങി എല്ലാത്തിനും വില വര്‍ധിച്ചിരിക്കുകയാണ്. പല സാധനങ്ങളും കമ്പോളങ്ങളില്‍ ലഭ്യമല്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ഭാരവാഹികളായ എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, കെ ഷെമീര്‍, ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News