തിരൂര്‍: ഫെബ്രുവരി ഒന്നിന് തിരൂര്‍ സംയുക്ത ബസ് തൊഴിലാളി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസ്സിലെ തൊഴിലാളികളും പണിമുടക്കുന്നു. മലപ്പുറം റോഡ്, തിരൂര്‍ നഗരത്തിലെ റോഡ്, തിരൂര്‍ ഏഴൂര്‍ റോഡ് അടക്കമുള്ള റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കുക, തിരൂര്‍ നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്‌കരണം ഒഴിവാക്കുക, തിരൂര്‍ ഏഴൂര്‍ റോഡ് ഗതാഗത തടസ്സം രൂക്ഷമായ സാഹചര്യത്തിലും പാര്‍ക്കിന്റെ പേരില്‍ റോഡ് നടപ്പാത അപകടകരമാം നിര്‍മിച്ചത് പൊളിച്ച് ഒഴിവാക്കുക, അനധികൃത മായി ആര്‍ടിഒ ഓഫിസുകളില്‍ നിന്നും കൊടുക്കുന്ന വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ നിര്‍ത്തല്‍ ചെയ്ത് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സെഷന്‍ നല്‍കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡിലെ കക്കൂസ് സ്ഥിരസംവിധാനത്തോട് കൂടി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക എന്നിവ അടക്കം ബസ് മേഖലയും പൊതുജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സമകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബസ് തൊഴിലാളി പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ബസ് തൊഴിലാളി കോ-ഓഡിനേഷന്‍ അറിയിച്ചു.