സ്വകാര്യ പാസഞ്ചര്‍ ട്രെയിനുകള്‍ ഉടനെയെന്ന് കേന്ദ്ര റെയില്‍ മന്ത്രി
ലോക്‌സഭയില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ റയില്‍വെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആദ്യ സ്വകാര്യ ട്രയിനുകള്‍ പാതയിലറാകാനുള്ള അന്തിമ നടപടികള്‍ നടക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ലോക്‌സഭയില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് മുന്നോടിയായി കാര്യങ്ങള്‍ തിട്ടപ്പെടുത്തുന്നതിനായി ഒരു കൂട്ടം സെക്രട്ടറിമാരെ നിയമിക്കുകയും അവര്‍ക്ക് കീഴില്‍ 7ഓളം മീറ്റിംങ്ങുകള്‍ നടന്നതായും മന്ത്രി അറിയിച്ചു. പദ്ധതി ഇന്ത്യന്‍ റെയില്‍വെയെ ലോകനിലവാരത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും റെയില്‍വേ യുടെ മുഖം തന്നെ മാറ്റാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ ഇന്ത്യന്‍ റയില്‍വേയെ സ്വകാര്യവത്കരിക്കുന്നത് കോര്‍പ്പറേറ്റുകളെ അമിതമായി സഹായിക്കാനാണെന്ന് എം പി കുറ്റപ്പെടുത്തി.