മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്ത് പ്രിയങ്ക: ന്യൂസിലാന്റ് പാര്‍ലമെന്റിലെ ആദ്യ പ്രസംഗം തുടങ്ങിയത് മലയാളത്തില്‍

ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയുള്ള മന്ത്രിയാണ് എറണാകുളം സ്വദേശിയായ പ്രിയങ്ക.

Update: 2020-11-05 14:36 GMT

വെല്ലിങ്ടണ്‍: ന്യൂസിലാന്റ് മന്ത്രിസഭയില്‍ അംഗമായിട്ടും മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്ത് പ്രിയങ്ക രാധാകൃഷ്ണന്‍. പാര്‍ലമെന്റിലെ ആദ്യ യോഗത്തില്‍ മലയാളത്തിലാണ് പ്രിയങ്ക പ്രസംഗം തുടങ്ങിയത്. 'എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍. എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു' എന്നാണ് പ്രിയങ്ക പറഞ്ഞത്. ഈ പാര്‍ലമെന്റില്‍ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായാകും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക സഭയില്‍ പറഞ്ഞു. ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയുള്ള മന്ത്രിയാണ്  പ്രിയങ്ക.

Tags:    

Similar News