നിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്താക്കി

നടപടി അപ്രതീക്ഷിതമെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു

Update: 2024-11-05 06:06 GMT

കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുമ്പാകെ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ഈ പരാതിപ്രകാരം പൊലിസ് കേസുമെടുത്തു. സാന്ദ്രയുടെ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടി.

നടപടി അപ്രതീക്ഷിതമെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. ലൈംഗിക ചുവയോടെ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പരാതി നല്‍കിയത്.

സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിര്‍മാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസില്‍ വെച്ച് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും അസോസിയേഷനുള്ള തുറന്ന കത്തില്‍ വിവരിച്ചിരുന്നു.അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയത് വ്യാജ കേസെന്നും ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംഘടന ആവശ്യപ്പെട്ടു.

Tags:    

Similar News