അഗസ്ത്യാര്‍കൂട സ്ത്രീ പ്രവേശനം: കാണി വിഭാഗത്തിന്റെ ഗോത്രാചാര സംരക്ഷണ യജ്ഞം ആരംഭിച്ചു
ആദ്യസംഘത്തില്‍ ഒരു യുവതിയും
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തിലേക്ക് യുവതികള്‍ ഇന്ന് പ്രവേശിക്കാനിരിക്കെ പ്രതിഷേധവുമായി കാണിവിഭാഗം ഗോത്രാചാരസംരക്ഷണ യജ്ഞം ആരംഭിച്ചു. അഗസ്ത്യാര്‍കൂട ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇന്ന് മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയത്. അതേസമയം, മലകയറാന്‍ എത്തിയ ആദ്യസംഘത്തില്‍ ഒരു യുവതിയുമുണ്ട്്. പ്രതിരോധ വക്താവ് ധന്യ സനലാണ് ആദ്യസംഘത്തില്‍ എത്തിയ യുവതി.വരും ദിവസങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ അഗസ്ത്യമല കയറാന്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ കയറുന്നതില്‍ കാണി വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാല്‍ ആരെയും തടയില്ല.