
പത്തനംതിട്ട: കലഞ്ഞൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപമുള്ള എടിഎം തകര്‍ക്കാന്‍ ശ്രമം. കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12:30ഓടെയാണ് സംഭവം. തകര്‍ക്കാന്‍ ശ്രമിച്ചയാളുടെ ചിത്രം എടിഎമ്മിലെ ക്യാമറയില്‍ പതിയുകയും ഉടന്‍ ഈ ചിത്രം ഉള്‍പ്പെടെ ഓഫീസിലേക്ക് സന്ദേശമെത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.