ആറ്റിങ്ങലില്‍ പിതാവിനെയും മകളെയും ഫോണ്‍ മോഷ്ടാക്കളാക്കി അപമാനിച്ച പിങ്ക് പോലിസ് ഓഫിസറെ സ്ഥലംമാറ്റി
പോലിസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തി. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകളുമാണ് ചെയ്യാത്ത കുറ്റത്തിന് അപമാനം ഏറ്റുവാങ്ങിയത്. എന്നാല്‍ ഫോണ്‍ പിന്നീട് പോലിസുകാരുടെ ബാഗില്‍ നിന്നു തന്നെ കണ്ടെത്തി.
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലിസ് ഓഫിസര്‍ക്കെതിരെ നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി പിങ്ക് പോലിസ് ഓഫിസര്‍ രജിതയെ റൂറല്‍ എസ്പി ഓഫിസിലേക്ക് സ്ഥലംമാറ്റി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്ഥലംമാറ്റല്‍ നടപടി.
പോലിസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തി. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകളുമാണ് ചെയ്യാത്ത കുറ്റത്തിന് അപമാനം ഏറ്റുവാങ്ങിയത്. എന്നാല്‍ ഫോണ്‍ പിന്നീട് പോലിസുകാരുടെ ബാഗില്‍ നിന്നു തന്നെ കണ്ടെത്തി.
റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐഎസ്ആര്‍ഒ വാഹനം കാണണമെന്നു മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവര്‍ ആറ്റിങ്ങലില്‍ എത്തിയത്. ഇതിനിടയിലാണ് മൊബൈല്‍ കാണാനില്ലെന്ന ആരോപണമുണ്ടായത്.
ഫോണ്‍ എടുക്കുന്നതും മകളുടെ കൈയില്‍ കൊടുക്കുന്നതും താന്‍ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പോലിസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ചുറ്റും കൂടി. ജയചന്ദ്രന്റെ ഷര്‍ട്ട് ഉയര്‍ത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.