മലയോര മേഖലയുടെ ജീവല്‍ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച ഹര്‍ത്താല്‍ പൊതുസമൂഹം ഏറ്റെടുത്തു: എസ്ഡിപിഐ

Update: 2025-01-16 06:37 GMT

നിലമ്പൂര്‍: നിലമ്പൂര്‍ കാട്ടാനയുടെ നിരന്തരാക്രമണത്തിലൂടെ ഒരാഴ്ചയില്‍ രണ്ടു മനുഷ്യജീവന്‍ പൊലിഞ്ഞ സാഹചര്യത്തില്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ എസ്ഡിപിഐ പ്രഖ്യാപിച്ച നിലമ്പൂര്‍ നിയോജക മണ്ഡലം ഹര്‍ത്താലിന് മേഖലയിലെ ജനങ്ങളും വ്യാപാരി സുഹൃത്തുക്കളും വലിയ പിന്തുണയാണ് നല്‍കിയത്.

വന്യജീവി ആക്രമണത്തില്‍ അതിദുര്‍ബല വിഭാഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ സാമ്പ്രദായിക രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന കുറ്റകരമായ മൗനം ഈ വിഷയത്തിലും ആവര്‍ത്തിക്കപ്പെട്ടു എന്നതാണ് എസ്ഡിപിഐ ഹര്‍ത്താല്‍ അടക്കമുള്ള സമരങ്ങളുമായി രംഗത്ത് വരാന്‍ കാരണമായത്. മനുഷ്യജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത ഭരണകൂടം വിഷയത്തില്‍ തുടരുന്ന നിരന്തര അവഗണന അവസാനിപ്പിക്കേണ്ടതുണ്ട്.


മേഖലയിലെ കുടിയേറ്റ കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും സ്വത്തിനും ജീവനും ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഭരണകൂടം പ്രശ്നത്തില്‍ ഇടപെടുകയും വനത്തോട് ബന്ധപ്പെട്ട് കിടക്കുന്ന ജനവാസ മേഖലകളില്‍ വനാതൃത്തികളില്‍ കൃത്യമായി സംരക്ഷണ വേലി നിര്‍മ്മിച്ചുകൊണ്ട് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

Tags:    

Similar News