ബാങ്കോക്ക് യാത്ര വീട്ടുകാര്‍ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കീറിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

Update: 2025-04-16 01:50 GMT
ബാങ്കോക്ക് യാത്ര വീട്ടുകാര്‍ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കീറിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

മുംബൈ: ബാങ്കോക്കിലേക്ക് നടത്തിയ യാത്രകള്‍ വീട്ടുകാര്‍ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ഇന്തോനേഷ്യയില്‍ നിന്നും വിയറ്റ്‌നാം വഴി വിമാനത്താവളത്തിലെത്തിയ വയോധികന്റെ പാസ്‌പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചില പേജുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. അതിന് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. പാസ്‌പോര്‍ട്ട് നിയമത്തിലെ 12ാം വകുപ്പും ഭാരതീയ ന്യായ സംഹിതയിലെ 318(4) വകുപ്പു പ്രകാരമാണ് കേസ്.

Similar News