തിരുവനന്തപുരം: പാര്‍ലമെന്റ് അംഗമായ ശശി തരൂര്‍ നേമം മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിമുഖത കാട്ടിയതോടെയാണ് ശശി തരൂരിലേയ്ക്ക് ശ്രദ്ധ പോയത്. രാഹുല്‍ ഗാന്ധിയാണ് തരൂരിലേയ്ക്ക് ശ്രദ്ധ തിരിച്ചത്. നേമത്ത് ബിജെപിയെ നേരിടാന്‍ ഒരു കരുത്തനായി സ്ഥാനാര്‍ഥി എത്തിക്കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഒട്ടാകെ അത് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് രാഹുല്‍ ഗാന്ധി നിരീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ്, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി എന്നിവര്‍ ഈ നീക്കത്തോട് അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കിഴിഞ്ഞത് പോലെ, ദേശീയ തലത്തില്‍ ശ്രദ്ധേയനായ ശശി തരൂരിനെ നേമത്ത് മല്‍സരിപ്പിച്ചാല്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
സംസ്ഥാന രാഷ്ടീയത്തിലേക്ക് ശശി തരൂരിന് ആദ്യം വലിയ താല്‍പര്യം തോന്നിയില്ലെങ്കിലും നേതൃത്വം ചര്‍ച്ചയാക്കിയതോടെ അനുകൂലമായ പ്രതികരണമാണ് തരൂരില്‍ നിന്നുണ്ടായിരിക്കുന്നത്. നേമത്ത് ശക്തനും പ്രശസ്തനുമായ നേതാവാണ് മല്‍സരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും സൂചന നല്‍കി.