ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫിസില്‍ ഇഡി റെയ്ഡ്; എമ്പുരാനോടുള്ള പ്രതികാരമോ ?

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസില്‍ റെയ്ഡ് ആരംഭിച്ചത്. കേരളത്തില്‍ നിന്നുള്ള ഇഡി സംഘമാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. റെയ്ഡിന്റെ വിശദാംശങ്ങള്‍ പറത്തുവന്നിട്ടില്ല. സംഘപരിവാര്‍ എതിര്‍ത്ത എമ്പുരാന്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്‍. ഈ പശ്ചാത്തലത്തിലാണ് ഇഡി റെയ്ഡ് നടത്തുന്നതെന്നാണ് സൂചന.