ദോഹ: ഖത്തറില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം. ഇടിമിന്നലുള്ള സമയത്ത് വീടിനുള്ളില്‍ തന്നെ തുടരുക, തുറന്ന ജലാശയങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക, മേല്‍ക്കൂരയിലോ ഉയരമുള്ള മരങ്ങള്‍ക്കും വൈദ്യുത തൂണുകള്‍ക്കും സമീപം നില്‍ക്കുന്നത് ഒഴിവാക്കുക, കാറിനുള്ളിലായിരിക്കുമ്പോള്‍ ജനാലകള്‍ അടക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്. കൂടാതെകാലാവസ്ഥാ സാഹചര്യങ്ങള്‍ പരിശോധിക്കുക, വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുക, പെട്ടെന്നുളള ബ്രേക്കിംഗ് ഒഴിവാക്കുക, വെള്ളം കെട്ടിനില്‍ക്കുന്നത് നിരീക്ഷിക്കുക, വേഗത കുറയ്ക്കുക, വിന്‍ഡ് ഷീല്‍ഡ് വൈപ്പറുകള്‍ ഉപയോഗിക്കുക, വാഹന ഉപകരണങ്ങള്‍ രണ്ടുതവണ പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.