പൗരത്വ ഭേദഗതി നിയമം: ഭരണകൂടത്തിന് താക്കീതായി മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ രാജ്ഭവന്‍ മാര്‍ച്ച്

ഇന്ത്യയെ വീണ്ടും വിഭജിക്കുന്ന പൗരത്വ ഭേദഗതി, എന്‍.ആര്‍.സി റദ്ദ് ചെയ്യുക, ബാബരി മസ്ജിദ് വിധി അന്യായം, ഭരണഘടനയെ അട്ടിമറിച്ച് മുസ്‌ലിം ജനതയെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന മാര്‍ച്ചില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു.

Update: 2019-12-24 08:20 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സംസ്ഥാന തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയാണ് പ്രധാന സംഘാടകര്‍. പ്രസ് ക്ലബ്ബിന് മുന്നില്‍ നിന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ നടത്തിയ ആരംഭ പ്രാര്‍ത്ഥനയോടെ മാര്‍ച്ച് ആരംഭിച്ചു.


ഇന്ത്യയെ വീണ്ടും വിഭജിക്കുന്ന പൗരത്വ ഭേദഗതി, എന്‍.ആര്‍.സി റദ്ദ് ചെയ്യുക ബാബരി മസ്ജിദ് വിധി അന്യായം, ഭരണഘടനയെ അട്ടിമറിച്ച് മുസ്്‌ലിം ജനതയെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന മാര്‍ച്ചില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. പ്രസ്ക്ലബ് പരിസരത്തുനിന്ന് പ്രകടനമായി എത്തിച്ചേര്‍ന്ന മാര്‍ച്ച് രാജ് ഭവനുമുന്നില്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.


ഡോ. നീലലോഹിതദാസന്‍ നാടാര്‍ (മുന്‍ മന്ത്രി), അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ഖാസിമി(ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്), കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി(സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ), തടിക്കാട് സഈദ് ഫൈസി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ഇ സുൽഫി(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), മുജാഹിദ് ബാലുശ്ശേരി (വിസ്ഡം ഗ്ലോബല്‍), അല്‍ അമീന്‍ മൗലവി ബീമാപള്ളി (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), പാനിപ്ര ഇബ്‌റാഹീം മൗലവി (ഖത്തീബ് & ഖാളി ഫോറം കേരള), പി കെ സുലൈമാന്‍ മൗലവി (ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), റവ. ഫാ. ഡോ. യൂജിന്‍ പെരേര, ബീമാപള്ളി റഷീദ് (മുസ്‌ലിം ലീഗ്), സജീദ് ഖാലിദ് (വെല്‍ഫെയര്‍ പാര്‍ട്ടി), റോയ് അറയ്ക്കല്‍ (എസ്.ഡി.പി.ഐ), സാബു കൊട്ടാരക്കര (പി.ഡി.പി), എം എം മാഹീന്‍ (ഐ.എന്‍.എല്‍), കെ കെ സൈനുദ്ദീന്‍ ബാഖവി (അല്‍ഹാദി അസോസിയേഷന്‍), അഷ്‌റഫ് പരപ്പ (ആള്‍ ഇന്ത്യ തൗഹീദ് ജമാഅത്ത്), കല്ലമ്പലം അര്‍ഷദ് മൗലവി (ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ്), ഡോ. പി നസീര്‍ നേമം, മൈലക്കാട് ഷാ (മുസ്‌ലിം സംയുക്ത വേദി), അഡ്വ. ജെ എം മുസ്തഫ (റിട്ട. ആര്‍.ഡി.ഒ), കമല്‍ സി നജ്മല്‍ (ആക്ടിവിസ്റ്റ്), ഫഹീം അഹ്‌സന്‍ (ജാമിഅ മില്ലിയ്യ), ഹസന്‍ അമാനി (അജ്‌വ), അയ്യൂബ് ഖാസിമി (അല്‍ ഉലമ അസോസിയേഷന്‍), എം എം ഷാഫി (ജമാഅത്ത് ബഹുജന ഐക്യവേദി), നുഹ് കണ്ണ് (വിഴിഞ്ഞം മേഖല ജമാഅത്ത് കോഡിനേഷന്‍), അഫ്‌സല്‍ ഖാസിമി കൊല്ലം (കൈഫ് അസോസിയേഷന്‍), അബ്ദുല്‍ മജീദ് നദ്‌വി (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അഡ്വ. എ എം കെ നൗഫല്‍ (ഐ.സി.എ.സി.ടി), ഡോ. നിസാറുദ്ദീന്‍(വൈസ് പ്രസിഡന്റ്, മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി), സലീം കരമന (സെക്രട്ടറി, മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി) തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുകയും ആശംസകര്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.


Tags:    

Similar News