
കൊച്ചി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഒമ്പതു മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം 9.30ന് ഇടപ്പള്ളി മോഡേണ്‍ ബ്രഡ് കമ്പനിക്കു സമീപം മങ്ങാട്ട് റോഡിലെ നീരാഞ്ജനം വീട്ടിലെത്തിക്കും. വീട്ടിലെ കര്‍മങ്ങള്‍ക്കുശേഷം 11.30ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.