
കൊച്ചി: റാപ്പർ 'വേടൻ' എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പോലിസ് പറഞ്ഞു. അഞ്ചു ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. തൃപ്പൂണിത്തുറ പോലിസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹിരൺദാസ് മുരളിയടക്കം ഒമ്പതു പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
അതേസമയം, സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ നിന്ന് വേട്ടൻ്റെ ഷോ ഒഴിവാക്കി. കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.